Connect with us

Covid 19

ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് കോവിഡ്; ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Published

on

20201106 153515 2 1

ദേവസ്വം ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതോടെ സന്നിധാനത്തെ നിയന്ത്രണം കടുപ്പിച്ചു. പൂജാ സമയങ്ങളില്‍ ശ്രീകോവിലിനു മുന്നില്‍ കൂട്ടം കൂടുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി.

രണ്ടാം തവണ തൊഴാനായി സ്റ്റാഫ് ഗേറ്റ് വഴി കടന്നുവരുന്നതും അനുവദിക്കില്ല.ദീപാരാധന, ഹരിവരാസനം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ സമയങ്ങളില്‍ ശ്രീകോവിലിനു മുന്‍പില്‍ ജീവനക്കാരും ഭക്തരും കൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാര്‍ സന്നിധാനത്ത് കറങ്ങി നടക്കരുത്. രണ്ടു മണിക്കൂര്‍ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങളും നടത്തും. വെള്ളനിവേദ്യം കൗണ്ടറിലെ താല്‍ക്കാലിക ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇയാളെ നിലയ്ക്കലില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള മറ്റൊരു ജീവനക്കാരനും പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

ഇതോടെയാണ് ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version