Connect with us

കേരളം

സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

Kochi Metro 600 1 1280x720 1

മെട്രോ ട്രാക്കിന് 500 മീറ്റര്‍ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ഈ പരിധിക്കുള്ളില്‍ വരുന്ന ജീവനക്കാര്‍ക്ക് ഇനി മുതല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പദ്ധതിയാണ് കൊച്ചി മെട്രോ പ്രഖ്യാപിച്ചത്. ഗതാഗത കുരുക്കില്‍പ്പെട്ട് വലയാതെ ജോലി സ്ഥലത്ത് കൃത്യമായി എത്തിച്ചേരാനും മെട്രോയിലെ യാത്രക്കാരുടെ എണ്ണം കൂട്ടാനുമാണ് പുതിയ പദ്ധതി.

ആലുവ മുതല്‍ പേട്ട വരെ ഈ ഓഫര്‍ ലഭ്യമാകും. നിരക്കില്‍ എത്ര രൂപയുടെ കുറവാണ് ഉണ്ടാവുക എന്നതും ഈ ഓഫറുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഐഡി കാര്‍ഡ് നല്‍കുമോ എന്നതും തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും ആളുകളുടെ പ്രതികരണമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുകയെന്നും കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കി.

കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിനായി 500 മീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങളുടെ മേധാവികള്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന ജീവനക്കാരുടെ പേര്, വയസ്സ്, ഇവര്‍ യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകള്‍ എന്നീ വിവരങ്ങള്‍, യാത്രക്കാരുടെ ഫോട്ടോ ഐഡിയുടെ കോപ്പി എന്നിവ ഈ മാസം 31ന് മുന്‍പായി binish.l@kmrl.co.in എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 91889 57544 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version