Connect with us

കേരളം

കൊച്ചി മെട്രോ അടുത്ത ആഴ്ചയോടെ പുനരാരംഭിച്ചേക്കും

Published

on

Kochi Metro 600 1 1280x720 1
പ്രതീകാത്മക ചിത്രം

കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെ നിര്‍ത്തിവെച്ച കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. ഇതിനായി സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. മെട്രോ സ്‌റ്റേഷനുകള്‍ തുറന്ന ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണിൽ ഇളവ് നൽകിയതിനെ തുടർന്ന് ബസ്- ടാക്‌സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ മെട്രോ ട്രെയിൻ സർ‌വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യത്തെ മറ്റിടങ്ങളില്‍ മെട്രോ സർവീസ് ആരംഭിച്ചിട്ടുണ്ട്. അതിനാൽ സര്‍വീസിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും. യാത്രക്കാരില്ലെങ്കിലും നിലവിൽ ട്രെയിനുകൾ ഒരു ദിവസം എങ്കിലും ഓടിക്കുന്നുണ്ട്. ജീവനക്കാരും എത്തുന്നുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ജോലികളും പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിയ്ക്കും മെട്രോ സര്‍വീസുകള്‍ നടത്തുക. സാമൂഹിക അകലം ഉറപ്പാക്കും. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമാവും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി. നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

ശരീര ഊഷ്മാവ് പരിശോധിച്ചശേഷം മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയൊള്ളൂ. രോഗലക്ഷണങ്ങൾ കാണുന്നവരെ ട്രെയിനിൽ നിന്ന് മാറ്റും. ഇവരെ എത്രയും വേഗത്തിൽ കോവിഡ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കും ട്രെയിനുകള്‍ ഓരോ യാത്രയ്ക്ക് ശേഷവും അണു വിമുക്തമാക്കും. ക്യത്യമായ സമയങ്ങളില്‍ സ്‌റ്റേഷനുകളും ശുചീകരിയ്ക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version