Connect with us

കേരളം

ഓണ്‍ലൈന്‍ പഠനത്തില്‍ ലോക റെക്കോര്‍ഡിട്ട് കൊച്ചിക്കാരി

Published

on

kochi

 

കൊച്ചി: കൊവിഡ് കാലത്തെ അടച്ചുപൂട്ടല്‍ പല രീതിയില്‍ ഉപയോഗപ്പെടുത്തിയവരുണ്ട് നമുക്ക് ചുറ്റും. ലോക്ക് ഡൗണ്‍ കാലയളവിനിടെ ഓണ്‍ലൈന്‍ പഠനത്തില്‍ ലോക റെക്കോര്‍ഡിട്ട കൊച്ചിക്കാരിയെ പരിചയപ്പെടാം. മൂന്ന് മാസത്തിനിടെ 520 ഓണ്‍ലൈന്‍ കോഴ്‌സുകളാണ് ആരതി രഘുനാഥ് പൂര്‍ത്തിയാക്കിയത്.

കൊവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം പഠന പുസ്തകങ്ങളും അടച്ചുപൂട്ടിയവരാണ് വിദ്യാര്‍ത്ഥികളില്‍ അധികവും. ക്ലാസ് മുറികള്‍ മാത്രമല്ല ലൈബ്രറികള്‍ പോലും അടഞ്ഞു. ഇതിനിടെയാണ് ആരതി പഠനത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത്. തൊണ്ണൂറു ദിവസത്തിനിടെ വിദേശ സര്‍വ്വകലാശാലകളുടേതടക്കം 520 ഓണ്‍ലൈന്‍ കോഴ്‌സുകളാണ് പഠിച്ചു പാസായത്.

മാറമ്ബള്ളി എംഇഎസ് കോളേജിലെ എംഎസ്സി ബയോ കെമിസ്ട്രി വിദ്യാര്‍ത്ഥിയാണ് ആരതി.ബയോളജിയാണ് ഇഷ്ടവിഷയം. കമ്ബ്യൂട്ടര്‍ സയന്‍സ്, ലൈഫ് സയന്‍സ് അടക്കം മറ്റു ഓണ്‍ലൈന്‍ കോഴ്‌സുകളും പഠിക്കാറുണ്ട്. മൂന്നാഴ്ച മുതല്‍ ആറു മാസം വരേയാണ് കോഴ്‌സുകളുടെ കാലാവധി.

എവിടെ ജോലിക്ക് അപേക്ഷിക്കുമ്‌ബോഴും നമ്മുടെ കഴിവുകള്‍ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമായി ഉണ്ടാകുന്നത് പ്ലസ് ആണെന്നാണ് എന്തിനാണിങ്ങിനെ പഠിച്ചുകൂട്ടുന്നതെന്ന ചോദ്യത്തിന് മറുപടി. ജോണ്‍ ഹോപ്കിന്‍സ്, കെയ്സ്റ്റ് സ്റ്റേറ്റ്, കോപ്പന്‍ ഹേഗന്‍, എമോറി തുടങ്ങി പ്രമുഖ സര്‍വ്വ സര്‍വ്വകലാശാലകളുടെ കോഴ്‌സുകളും പൂര്‍ത്തിയാക്കിയവയിലുണ്ട്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം6 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം7 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം18 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം18 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം24 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം1 day ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം1 day ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version