Connect with us

ക്രൈം

ബാലരാമപുരത്ത് വയോധിക മകന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

Published

on

ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71)യാണ് മരിച്ചത്. മകന്‍ ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി എസ് ഭവനിലാണ് സംഭവം. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ കുറിച്ച് ബാലരാമപുരം പൊലീസ് പറയുന്നത്: വ്യാഴാഴ്ച രാവിലെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയില്‍ എത്തിയപ്പോള്‍ കാണാത്തതിനെത്തുടര്‍ന്ന് കുളിമുറിയില്‍ തട്ടിവിളിക്കാന്‍ ശ്രമിക്കുമ്പോഴാണ് രക്തംവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടത്.

ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ബാലരാമപുരം പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇതോടെ കൊലപാതക സംശയം ഉയര്‍ന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്ന് രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു.

വീട്ടില്‍ മരിച്ച ശ്യാമളയുടെ മകന്‍ ബിനുവും ഭാര്യ സജിതയും ഇളയമകന്‍ അനന്തുവുമാണ് താമസിക്കുന്നത്. ദമ്പതികളുടെ മൂത്തമകന്‍ നന്ദു വിദേശത്ത് ജോലി നോക്കുകയാണ്. 10 ദിവസം മുന്‍പാണ് ശ്യാമള ഇവിടെ എത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ ബിനു, മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാട്ടില്‍ എത്തിയിരുന്നു. മകന്‍ നാട്ടിലെത്തുമ്പോള്‍ അമ്മ ശ്യാമളയെയും പതിവ് പോലെ ബാലരാമപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് പതിവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീട്ടുകാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റുമോര്‍ടം കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. ജില്ലാ പൊലീസ് മേധാവി ശില്‍പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. വീട്ടിലെ സിസിടിവി ക്യാമറാ പൊലീസ് പരിശോധനയ്ക്ക് കൊണ്ട് പോയിട്ടുണ്ട്. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version