Connect with us

കേരളം

സംസ്ഥാന ബജറ്റ്; വമ്പന്‍ പ്രഖ്യാപനങ്ങൾ

Published

on

thomas isaac

 

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ഒൻപതിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ബജറ്റ് അവതരണം നടക്കുന്നത്.

ക്ഷേമ പെൻഷൻ തുക വീണ്ടും വർധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയത്. ക്ഷേമ പെൻഷൻ 100 രൂപ കൂടി വർധിപ്പിച്ച് 1,600 ആക്കി. ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1,400 ൽ നിന്ന് 1,500 ആക്കി ഉയർത്തിയത്. എല്ലാ മാസവും ക്ഷേമ പെൻഷൻ തുക വീട്ടിലെത്തും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ക്ഷേമ പെൻഷൻ 600 രൂപയായിരുന്നു. കോവിഡാനന്തരം പുതിയ പുലരി പിറക്കുമെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കി ജനങ്ങൾക്കൊപ്പം സർക്കാർ മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾക്ക് ആയിരം കോടി രൂപ അനുവദിച്ചു. കിഫ്‌ബിക്കെതിരെ കുപ്രചാരണങ്ങൾ നടത്താൻ പലരും ശ്രമിച്ചെന്ന് ധനമന്ത്രി. 2021-22 സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപ കിഫ്‌ബിയിൽ നിന്ന് വകയിരുത്തിയതായി ധനമന്ത്രി.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ശ്ലാഘനീയമെന്ന് ധനമന്ത്രി. മരണനിരക്ക് കുറയ്‌ക്കാൻ സാധിച്ചു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ചെയ്ത നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം. ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകം അറിഞ്ഞെന്നും ധനമന്ത്രി പറഞ്ഞു.

റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ.

2021-22 ൽ ആരോഗ്യവകുപ്പിൽ നാലായിരം തസ്തിക സൃഷ്ടിക്കുമെന്ന് ധനമന്ത്രി. 2021-22 ൽ എട്ടുലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി. മൂന്ന് ലക്ഷം തൊഴിൽ അഭ്യസ്തവിദ്യർക്കും അഞ്ച് ലക്ഷം തൊഴിൽ അവസരങ്ങൾ മറ്റുള്ളവർക്കും.

ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ വായ്പ നൽകും. കെ- ഡിസ്കിന് കീഴിൽ പുതിയ പരിശീലന പദ്ധതികൾ നടപ്പിലാക്കും. 50 ലക്ഷം പേർക്കാണ് കെ- ഡിസ്കിന് കീഴിൽ പരിശീലനം നൽകുക. 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ആണ് ലക്ഷ്യം

സംസ്ഥാന ബജറ്റിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ കേന്ദ്രത്തിനു അടിയറവ് പറയേണ്ടിവരുമെന്ന് ധനമന്ത്രി പറഞ്ഞു. “കർഷക സമരം ഐതിഹാസികമാണ്. ഭൂരിപക്ഷമുണ്ടെന്ന പേരിൽ എന്തും ചെയ്യാം എന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനു കർഷകരുടെ പോരാട്ടവീര്യത്തിനു മുമ്പിൽ അടിയറവ് പറയേണ്ടിവരും,” ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ വീടുകളിലും ലാപ്ടോപ്പ് സൗകര്യം ഉറപ്പാക്കും. ദുർബല വിഭാഗങ്ങൾക്ക് ഇളവുകൾ നൽകും. ബിപിഎൽ കുടുംബങ്ങൾക്ക് 25 ശതമാനം സബ്സിഡിയോടെ ലാപ്ടോപ്പ് നൽകും. ബിപിഎൽ കുടുംബത്തിന് സൗജന്യ വൈഫൈ. ഇതിനായി ആദ്യ നൂറുദിന കര്‍മ പരിപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടുതല്‍ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്‌ക്ക് ലാപ്‌ടോപ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും.

സർവകലാശാലയ്ക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് 5 കോടി. സർവകലാശാല അടിസ്ഥാനവികസനത്തിന് കിഫ്ബിയിൽ നിന്ന് 2,000 കോടി രൂപ നൽകും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി അനുവദിക്കും. 1000 അധ്യാപക തസ്തികകൾ സൃഷ്ടിക്കും, കോളേജുകളിൽ 10 ശതമാനം സീറ്റ് വർധന.

ഇന്റർനെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്. ജൂലൈയിൽ കെ-ഫോൺ പദ്ധതി പൂർത്തീകരിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായിരിക്കും. കെ-ഫോൺ ആദ്യ ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. കെ.ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് സർക്കാർ 166 കോടി രൂപ നൽകും.

കിറ്റിന് പുറമേ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കും. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ വര്‍ധിപ്പിച്ചു. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും

റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ.

പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.

ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി. 20,000 പേര്‍ക്ക് ജോലി നല്‍കുന്ന 2500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കും.

തൊഴിൽ ഉറപ്പ് പദ്ധതിയിലെ ഉറപ്പുകൾ. ശരാശരി 75 ദിവസം തൊഴിൽ നൽകും. തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍. 75 ദിവസം തൊഴിലെടുത്തവർക്ക് ഉത്സവബത്ത. തൊഴിലാളികൾക്ക് ക്ഷേമനിധി ഫെബ്രുവരിയിൽ തുടങ്ങും.

കാർഷിക മേഖലയിൽ കൂടുതൽ തൊഴിൽ അവസരം. കാർഷിക മേഖലയിൽ 2 ലക്ഷം തൊഴിൽ അവസരം സൃഷ്ടിക്കും. കർഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി. ക്ഷേമനിധി വിതരണം മാർച്ചിൽ തുടങ്ങും.

ഒന്നര രൂപയ്ക്ക് അരി. നീല, വെളള കാർഡുകാർക്ക് 10 കിലോ അരി 15 രൂപയ്ക്ക് നൽകും. ഭക്ഷ്യ കിറ്റ് വിതരണം തുടരും.

ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ വായ്പാ സബ്‌സിഡി സ്‌കീം. പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതി. ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി രൂപ. അതിഥി തൊഴിലാളി ക്ഷേമത്തിന് 10 കോടി

1500 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിക്കും. ലൈഫ് മിഷനില്‍ നിന്ന് 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും. 2080 കോടി രൂപ ചെലവ്.

കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി. കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ. കയര്‍മേഖലയ്ക്ക് 112 കോടി വകയിരുത്തി.

5000 വയോ ക്ലബുകള്‍ ആരംഭിക്കും. വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി നടപ്പാക്കും. ഒരുശതമാനം അധിക ഇളവും നല്‍കും.

തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾക്കുള്ള ഓണറേറിയം 1000 രൂപ അധികമായി അനുവദിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ. സ്വകാര്യ പങ്കാളിത്തത്തില്‍ അറവ് മാലിന്യ സംസ്‌കരണ പദ്ധതി. കടല്‍ ഭിത്തി നിര്‍മാണത്തിന് 150 കോടി

ആശുപത്രി, സ്‌കൂള്‍ എന്നിവടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. ആയൂര്‍വേദ മേഖലയ്ക്ക് 78 കോടി രൂപ അനുവദിച്ചു. ഇതില്‍ 30 കോടി ആശുപത്രികളുടെ നവീകരണത്തിന്‌. കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഈ വര്‍ഷം തറക്കല്ലിടും.

ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കും. നവീകരണത്തിനയൈ സർവകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ നൽകും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് 5 കോടി രൂപയും വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി. സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാറിലേക്ക് വിനോദ തീവണ്ടി പ്രഖ്യാപിച്ചു.

മൂന്നാർ പട്ടണത്തിൽ നേരത്തെ തീവണ്ടിയോടിയിരുന്നു.

വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും തീവണ്ടി സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പൈതൃക പദ്ധതികൾ പ്രഖ്യാപിച്ചു

മുസിരിസ്, ആലപ്പുഴ,തലശ്ശേരി പൈതൃക പദ്ധതികൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും പൈതൃക പദ്ധതി നടപ്പിലാക്കും.. ഈ പദ്ധതികൾക്ക് 40 കോടി അനുവദിച്ചു.

തിരുവനന്തപുരത്തിന് പത്ത് കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർത്ഥികളുടെ പഠനയാത്ര പ്രൊത്സാഹിപ്പിക്കാൻ അഞ്ച് കോടി അനുവദിച്ചു.

 

 

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം3 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം5 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം6 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം7 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version