Connect with us

കേരളം

കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആര്‍ സുനുവിനെ പിരിച്ചുവിടാൻ നടപടികള്‍ ആരംഭിച്ചു

Published

on

തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സി.ഐ പി.ആര്‍.സുനുവിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് പൊലീസ്. സ്ത്രീപീഡനക്കേസുകളില്‍ പലവട്ടം പ്രതി ചേര്‍ക്കപ്പെട്ട സുനു സര്‍വ്വീസില്‍ തുടരുന്നത് പൊലീസിന് അവമതിപ്പുണ്ടാക്കുമെന്ന ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സി.ഐ ആയിരുന്ന സുനുവിനെ ആദ്യ ഘട്ട നടപടിയെന്ന നിലയില്‍ സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു.മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്‌തെങ്കിലും മതിയായ തെളിവുകള്‍ ലഭിയ്ക്കാത്ത സാഹചര്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെ അവധിയെടുക്കാനുള്ള നിര്‍ദ്ദേശമെത്തി.മണിക്കൂറുകള്‍ക്കുള്ളില്‍ സുനുവിനെ തേടി സസ്‌പെന്‍ഷന്‍ ഉത്തരവുമെത്തി.

കൊച്ചി സിറ്റിപോലീസ് പരിധിയിലുള്ള മുളവുകാട് പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയായി ജോലി നോക്കവെ തൃശൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സുനു റിമാന്‍ഡില്‍ ആയിരുന്നു. സമാനമായ മറ്റൊരു കേസ് തൃശൂരിലും രജിസ്റ്റര്‍ ചെയ്തിരുന്നു.അതീവ ഗൗരവ സ്വഭാവമുള്ള ഈ കേസുകള്‍ക്കൊപ്പം സാമ്പത്തിക തട്ടിപ്പടക്കമുള്ള മറ്റു പരാതികളും പി.ആര്‍.സുനുവിനെതിരെ ഉയര്‍ന്നിരുന്നു.ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ക്കെതിരെ ഒമ്പതു തവണ വകുപ്പുതല അന്വേഷണം നടന്നിട്ടുണ്ട്.

തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് സുനുവിന്റെ കുറ്റകൃത്യങ്ങളേക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിപോലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്.സുനുവിനെതിരെ സ്ത്രീ പിഡനപരാതികള്‍ മാത്രം നാലെണ്ണമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഇയാളെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരസെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം27 mins ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version