Connect with us

കേരളം

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ജയിൽചാട്ടം; മണിക്കൂറുകള്‍ക്കകം തടവുപുള്ളിയെ കയ്യോടെ പൊക്കി കേരളപോലീസ്

Published

on

166

ജയില്‍ ചാടിയ തടവുകാരന്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയില്‍ അധികൃതരുടേയും പോലീസിന്റേയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടിയിലായത്.

ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവന്‍ ആയിരുന്നു രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കണ്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ജയില്‍ മതില്‍ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസില്‍ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടര്‍ന്ന് മെസിലെ മാലിന്യം നിക്ഷേപിക്കാന്‍ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ജയിലില്‍ തടവുകാരനായി ഇയാള്‍ എത്തിയത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version