Connect with us

കേരളം

ബാങ്കിങ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണം; നിർദേശവുമായി കേരള പോലീസ്

Untitled design 36 scaled

ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി കേരള പോലീസ്.

കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ചു ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തുവരുന്നു. KYC വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രം സമർപ്പിക്കുക എന്നാണ് നൽകുന്ന മുന്നറിയിപ്പ്.

സുരക്ഷാ മുൻകരുതലുകൾ:

1. സ്പാം കോളുകൾ, ഇമെയിലുകൾ, SMS- കൾ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.

2. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ OTP, PIN നമ്പർ എന്നിവ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.

3. ലിങ്കുകൾ മുഖേന ലഭിക്കുന്ന ഓൺലൈൻ ഫോമിൽ ഒരിക്കലും ബാങ്കിങ്/കാർഡ് വിശദാംശങ്ങൾ നൽകരുത്. നിങ്ങളുടെ ഡോക്യുമെന്റ്സ് മോഷ്‌ടിക്കപ്പെട്ടേക്കാം.

4. KYC വെരിഫിക്കേഷൻ ആപ്ലിക്കേഷൻ എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുതരുന്നത് സ്ക്രീൻ ഷെയർ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ അക്സസ്സ് അവർക്കു ലഭിക്കുകയും നിങ്ങൾ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുക

5. തട്ടിപ്പുകാർ അയച്ചു തരുന്ന ലിങ്കുകളിലൂടെ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന വ്യാജ ഓൺലൈൻ ഡിജിറ്റൽ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നു മാറ്റാനും സാധ്യതയുണ്ട്

6. സർക്കാർ ഓർഗനൈസേഷനുകൾ, ഉദ്യോഗസ്ഥർ, ബാങ്കുകൾ മുതലായവയിൽ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങൾ / ഇമെയിലുകൾ തുടങ്ങിയവയിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവർ നിങ്ങളുടെ മൊബൈൽ ഫോണിൽ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തേക്കാം.

7. വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യരുത്. അവ പേയ്‌മെന്റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം .

8 ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെടാതെ സൂക്ഷിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം18 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version