Connect with us

കേരളം

സംസ്ഥാനത്തെ അവയവ തട്ടിപ്പ് വ്യാജരേഖകള്‍ മറയാക്കി; ക്രൈംബ്രാഞ്ച്

Published

on

1603433948 317898232 HUMANORGAN 1

സംസ്ഥാനത്തെ അവയവ തട്ടിപ്പ് നടന്നത് വ്യാജരേഖകള്‍ മറയാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പണം വാങ്ങി അവയവങ്ങള്‍ നല്‍കിയവര്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.

കുറ്റകൃത്യം തടയേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിവരം മറച്ചുവച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയില്‍ നിരവധി പേരുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അവയവ മാറ്റങ്ങളില്‍ പ്രധാനമായും നടന്നത് വൃക്കകളുടേതാണെന്നും കണ്ടെത്തലുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന അവയവ ദാനങ്ങളുടെ വിഷദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്തു നല്‍കി. അതേസമയം, സംസ്ഥാനത്തെ അവയവകച്ചവട മാഫിയയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.

അവയവ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നടന്ന 35 അവയവദാനങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു.

ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈംബ്രാഞ്ചിനെ ഞെട്ടിച്ചത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവുകേസിലെ പ്രതികള്‍ വരെ ഇതില്‍പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബദ്ധത സര്‍ട്ടിഫിക്കറ്റില്‍ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്.

കേസില്‍ ഇടനിലക്കാരുടെയും ആശുപത്രികളുടെയും അനധികൃത ഇടപെടലുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. സംശയം തോന്നുന്ന സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തും.

ആവശ്യമെങ്കില്‍ കൂടുതല്‍ വര്‍ഷങ്ങളിലെ കണക്കുകളും ശേഖരിക്കും. ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ പരിശോധിച്ച് ഇതിന് പിന്നിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version