കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today’s Gold Rate) 38840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 30 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 25 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. അതേഅസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബര്‍ 1- 37,280 രൂപ
നവംബര്‍ 2- 37480 രൂപ
നവംബര്‍ 3- 37,360 രൂപ
നവംബര്‍ 4- 36,880 രൂപ
നവംബര്‍ 5- 37,600 രൂപ
നവംബര്‍ 6- 37,600 രൂപ
നവംബര്‍ 7- 37,520 രൂപ
നവംബര്‍ 8- 37,520 രൂപ
നവംബര്‍ 9- 37,880 രൂപ
നവംബര്‍ 10- 37,880 രൂപ
നവംബര്‍ 11- 38,240 രൂപ
നവംബര്‍ 12- 38,560 രൂപ
നവംബര്‍ 13- 38,560 രൂപ
നവംബര്‍ 14- 38,560 രൂപ
നവംബര്‍ 15- 38,840 രൂപ
നവംബര്‍ 16- 38,400 രൂപ
നവംബര്‍ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
നവംബര്‍ 18 – 39,000 രൂപ
നവംബര്‍ 19 – 38,880 രൂപ
നവംബര്‍ 20 – 38,880 രൂപ
നവംബര്‍ 21 – 38,800 രൂപ
നവംബര്‍ 22 – 38,680 രൂപ
നവംബര്‍ 23 – 38,600 രൂപ
നവംബര്‍ 24 – 38,840 രൂപ