കേരളം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപയായി. ഗ്രാമിന് പത്തുരൂപ കൂടിയതോടെ, 5670 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 44,560 രൂപയായിരുന്നു സ്വർണ്ണവില. അഞ്ചിന് 45,760 രൂപയായി ഉയർന്ന സ്വർണ്ണവില. സർവ്വകാല റെക്കോർഡിട്ടിരുന്നു. തൊട്ടടുത്ത ദിവസം 560 രൂപ കുറഞ്ഞ സ്വർണ്ണവില വീണ്ടും പടിപടിയായി ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഏപ്രിൽ 16ന് പവന് 45,320 രൂപയായി വില ഉയർന്നിരുന്നു. ഗ്രാമിന് 5665 രൂപയായിരുന്നു വില. ഏപ്രിലിൽ കൂടിയും കുറഞ്ഞുമായിരുന്നു സ്വർണ വില. ഏപ്രിൽ മൂന്നിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വില എത്തിയത്. പവന് 43,760 രൂപയായിരുന്നു വില. മാർച്ചിൽ 2,720 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു.
സംസ്ഥാനത്ത് വെള്ളി വിലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറവ് ഒരു ഗ്രാം വെള്ളിക്ക് 78.10രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 624.8 രൂപയും 10 ഗ്രാമിന് 781 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 78,100 രൂപയാണ് വില.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്താൻ കാരണം. എന്നാൽ കഴിഞ്ഞ വർഷം 15 ശതമാനം വരെ സ്വർണം നേട്ടം നൽകിയിരുന്നു. മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണം ഈ വർഷം കൂടുതൽ തിളങ്ങിയേക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.