കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; 43,500ൽ താഴെ തന്നെ
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. 43,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5435 രൂപ നൽകണം.
ചൊവ്വാഴ്ച മുതല്‍ നാലുദിവസത്തിനിടെ 800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച മുതൽ വില ഉയരുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 200 രൂപയാണ് വര്‍ധിച്ചത്.
രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില.