Connect with us

കേരളം

നിയമസഭാ തെരഞ്ഞെടുപ്പ്: പണമിടപാടുകളുടെ പരിശോധന കർശനമാക്കും

Published

on

QT haryana election

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത പണമിടപാടുകൾക്കെതിരെ പരിശോധനകൾ കർശനമാക്കാൻ തെരഞ്ഞെടുപ്പ് സെപഷ്യൽ എക്സ്പെൻഡീച്ചർ ഒബ്സർവർ പുഷ്പേന്ദർ സിംഗ് പുനിയ നിർദ്ദേശിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന തെരഞ്ഞെടുപ്പ് ചിലവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പണമിടപാടുകളിൽ ജാഗരൂകരാകണമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. വാഹന പരിശോധനകൾ കർശനമാക്കണം. വിമാനത്താവളങ്ങൾ വഴിയും കപ്പൽ മാർഗവും അനധികൃത പണമിടപാടുകൾ നടക്കാൻ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകൾ കർശനമാക്കണം. സാമ്പത്തികത്തിനു പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്.

അനധികൃത വിദേശമദ്യ വിൽപനക്കെതിരെയും പരിശോധനകൾ കർശനമാക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പൊലീസ് ഒബ്സർവർ ദീപക് മിശ്ര, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ, ഐ.ജി.പി.വിജയൻ, പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ.എം.ബീന, അസിസ്റ്റൻ്റ് കലക്ടർ രാഹുൽ കൃഷ്ണ ശർമ്മ, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ ജിയോ.ടി. മനോജ് , റിസർവ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം21 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം21 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version