Connect with us

കേരളം

ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തേടി പരിശോധന തുടങ്ങി; പ്രതികളെയും സ്ഥലത്തെത്തിച്ചു

Published

on

നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും ഷാഫിയേയും തെളിവെടുപ്പിനായി ഇലന്തൂരിലെത്തിച്ചു. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു. മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്ക്കളേ ഇതിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ഓടിപ്പോയത്. നരബലിക്ക് ശേഷം ലൈല രക്തം ഒഴുക്കിയത് ഈ കാവിലാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭഗവല്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറോളം സ്ഥലത്താണ് ഡോഗ് സ്ക്വാഡിന്‍റെ പരിശോധന . കാടുപിടിച്ച ഈ ഭാഗത്ത് എവിടെയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നാണ് നോക്കുന്നത്. നായ്ക്കള്‍ സൂചന കാണിച്ച സ്ഥലം പോലീസ് മാര്‍ക്ക് ചെയ്ത് വിശദമായി പരിശോധിക്കും.

സ്ഥലത്ത് വലിയ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പത്മ, റോസ്ലി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അനുബന്ധ തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധനയെന്നാണ് പോലീസ് വിശദീകരിക്കുന്നതെങ്കിലും സ്ഥലത്ത് മൂന്നാമതൊരു നരബലി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പരിശോധനകള്‍ തുടരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവയാണ് മായയും മര്‍ഫിയും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 mins ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം51 mins ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം4 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം5 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം6 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version