Connect with us

കേരളം

ഡിജിപിയുടെ പട്ടികയില്‍ 9 പേര്‍; പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി

Published

on

WhatsApp Image 2021 06 09 at 11.19.20 AM

കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി വീണ്ടും അയച്ചു. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കാത്തവര്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് പട്ടിക കേന്ദ്രം മടക്കിയതോടെയാണിത്.

പൊലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്.മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി. 30 വര്‍ഷം പൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാലായിരുന്നു നടപടി.

തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. 1991 ഐപിഎസ് ബാച്ചിലുള്ള സഞ്ജീബ് കുമാര്‍ പട്ജോഷി, റവദ ചന്ദ്രശേഖര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പൊലീസ് അക്കാദമി ഡയറക്ടറും ട്രെയിംനിംഗ് മേധാവിയുമായ ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും ഒഴിവാക്കിയെന്നാണ് സൂചന.

അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ തച്ചങ്കരി, സുധേഷ് കുമാര്‍ അടക്കമുള്ളവര്‍ പുതിയ പട്ടികയിലുമുണ്ട്. ഇവരിലൊരാളാകും അടുത്ത പൊലീസ് മേധാവി എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹറ ജൂലൈ മുപ്പതിന് വിരമിക്കുകയാണ്.

യുപിഎസ്‍സിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് മൂന്ന് പേരുടെ ഒരു അന്തിമ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഈ അന്തിമ പട്ടിക കേരളത്തിന് കൈമാറും. ഇതില്‍ നിന്നാണ് ജൂണ്‍ അവസാനത്തോടെ കേരളം ഡിജിപിയെ തെരഞ്ഞെടുക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version