കേരളം
കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്; നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ചയിൽ
കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്. നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനാണ് യോഗം. കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉൾപ്പെടെയുള്ള മേലധ്യക്ഷന്മാർ പങ്കെടുക്കും.
കേരളത്തിലെ ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാൽ, പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സഭകൾക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നത യോഗം ചർച്ച ചെയ്യും. വിഷയത്തിൽ അഭിപ്രായ ഐക്യത്തിന് സഭാ നേതൃത്വം ശ്രമം നടത്തുന്നുണ്ട്. നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭ്യർത്ഥിച്ചിരുന്നു.
അതേസമയം പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് ശേഷം ധ്രുവീകരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ അല്‍പ്പം ജാഗ്രതയും മധ്യസ്ഥ ശ്രമങ്ങളില്‍ ആര്‍ജ്ജവവും കാണിക്കേണ്ടതായിരുന്നുവെന്ന് യാക്കോബായ സുറിയാനി സഭനിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ക്കൂറിലോസ് മെത്രാപൊലിത്ത. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും അല്‍പ്പം കൂടി നേതൃപാടവവും ആര്‍ജ്ജവവും കാട്ടിയെന്ന് പറയാം.
സര്‍വ്വകക്ഷി സര്‍വ്വമത നേതാക്കളുടെ അനിരജ്ഞന സമ്മേളനം വളരെ മുമ്പേ സര്‍ക്കാര്‍ വിളിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും സമുദായ സൗഹാര്‍ദം ഉറപ്പിക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിനെ ആണെന്ന് തോന്നും. മതേതരത്വം ഭീഷണി നേരിടുന്ന കാലത്ത് കോണ്‍ഗ്രസ് മുക്ത കേരളമല്ല ഇടതുപക്ഷം ലക്ഷ്യമിടേണ്ടത്. വര്‍ഗ്ഗീയ മുക്ത കേരളമാണ്.
അതിനകത്ത് ഒരു രാഷ്ട്രീയ മുതലെടുപ്പ് ഉണ്ട്. തങ്ങള്‍ക്ക് എന്തെങ്കിലും ലാഭം ഉണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെയെന്ന സമീപനമാണ്. മുമ്പൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മതനിരപേക്ഷതക്ക് വേണ്ടി ആര്‍ജവത്തോടെ നിലപാട് എടുത്തിട്ടുണ്ട്. അതിന്റെ തീഷ്ണ കുറഞ്ഞുവെന്നും മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.