Connect with us

കേരളം

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Published

on

ഏറെ വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും.

ഇന്ധനസെസ് ഉൾപ്പെടെ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിർദേശങ്ങൾക്കെതിരേ പ്രതിപക്ഷത്തെ നാല് എം.എൽ.എ.മാർ സഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുമ്പോഴാണ് അന്ന് സഭ പിരിഞ്ഞത്. ഇതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കരിങ്കൊടി കാട്ടി സമരം നിരത്തിലേക്ക് നീങ്ങി. തിങ്കളാഴ്ച മുതൽ വീണ്ടും സഭയിൽ സമരം പ്രതിഫലിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പും പ്രതിഷേധിക്കുന്ന പ്രതിപക്ഷപ്രവർത്തകരെ പോലീസ് വേട്ടയാടുന്നതും സി.പി.എം. പ്രതിരോധ ജാഥയോട് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ നിസ്സഹകരിക്കുന്നതുമൊക്കെ പ്രതിപക്ഷത്തിന് ആയുധങ്ങളാണ്.

ശിവശങ്കറിന്റെ അറസ്റ്റോടെ വീണ്ടും സജീവമായ ലൈഫ് അഴിമതിക്കേസും സഭയിലെത്തും. ദുരിതാശ്വാസനിധി വിവാദത്തിൽ സഹായത്തിനായുള്ള വ്യാജ അപേക്ഷകളിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഒപ്പിട്ടെന്ന ആരോപണമുയർത്തിയാവും ഭരണപക്ഷം നേരിടുക. പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ കോൺഗ്രസിൽ ഉയർന്ന ഭിന്നതകളും ഭരണപക്ഷം പ്രയോജനപ്പെടുത്തും.

തിങ്കളാഴ്ച രണ്ടുബില്ലുകൾ സഭ പരിഗണിക്കും. ബജറ്റ് പാസാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ ധനാഭ്യർഥനകളുടെ ചർച്ച നടത്തും. പിന്നാലെ ധനബില്ലെത്തും. ബജറ്റിലെ നികുതി പ്രഖ്യാപനങ്ങളെ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ ധനബില്ലിൽ ഉണ്ടാവും. ഇത് പാസാവുന്നതോടെ, ഏപ്രിൽ ഒന്നുമുതൽ പുതിയ നികുതികൾ നിലവിൽ വരും.

നിലവിലെ കലണ്ടർ പ്രകാരം മാർച്ച് 30 വരെ 23 ദിവസം സമ്മേളനം തുടരും. ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് ഏഴിന് സമ്മേളനമില്ല. എന്നാൽ, പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമാവുകയും സഭാനടപടികൾക്ക് തടസ്സമുണ്ടാവുകയും ചെയ്താൽ സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചേക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version