Connect with us

കേരളം

സ്പേസ് ഇലക്ട്രോണിക്സിൽ അഭിമാനമായി കെൽട്രോൺ

കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ നൽകിയത് കേരളത്തിൻ്റെ സ്വന്തം കെൽട്രോൺ ആണ്. ലോഞ്ച് വെഹിക്കിളിന്റെ മൊത്തമായുള്ള ഇലക്ട്രോണിക്സ് പാക്കേജുകളുടെ പത്ത് ശതമാനത്തോളം വരും കെൽട്രോൺ നൽകിയ ഉപകരണങ്ങൾ എന്നത് കേരളത്തെ സംബന്ധിച്ചും കെൽട്രോണിനെ സംബന്ധിച്ചും അഭിമാനകരമായ നേട്ടമാണ്.

തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിൽ 35 ഇലക്ട്രോണിക്സ് പാക്കേജുകളും കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സിൽ 10 പാക്കേജുകളുമാണ് നിർമ്മിച്ചിട്ടുള്ളത്. ISRO യുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള അസംബ്ലിങ് ആൻഡ് ഫാബ്രിക്കേഷൻ പ്രോസസ്സുകൾ കൃത്യമായി പരിപാലിച്ചാണ് കെൽട്രോൺ ഈ സുപ്രധാന മിഷനിൽ ഭാഗമായത്.

സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം കെൽട്രോൺ നൽകി വരുന്നതാണ്. ഇതിലൂടെ ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായിട്ടുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതിൽ കെൽട്രോണും ഭാഗമാവുകയാണ്.

കെൽട്രോൺ കേന്ദ്രീകരിച്ച് കേരളത്തെ ഒരു ഇലക്‌ട്രോണിക്‌സ്‌ ഹബ്ബാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. മാസ്റ്റർ പ്ലാനിന് അനുസൃതമായി മുന്നോട്ടുപോയിക്കൊണ്ട് കെൽട്രോൺ പുതുചരിത്രം രചിക്കുക തന്നെ ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം5 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version