Connect with us

കേരളം

ചോദ്യ പേപ്പര്‍ വിവാദത്തിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ എം.ഡി. ടി.ആര്‍. ഹേമലതയെ മാറ്റി

Published

on

197

ചോദ്യ പേപ്പര്‍ വിവാദത്തിനെ തുടര്‍ന്ന് കെല്‍ട്രോണ്‍ എം.ഡി. ടി.ആര്‍. ഹേമലതയെ മാറ്റി. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യം വിവാദമായതിനെ തുടര്‍ന്നാണ് ഹേമലതയെ എം.ഡി. സ്ഥാനത്തുനിന്ന് മാറ്റിയത്. കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിക്കാണ് പുതിയ ചുമതല.

കൊല്ലം ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പുതിയ ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചു കൊണ്ട് കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്. യേശുക്രിസ്തുവിന്റെ വരവിന് ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ഏത് എന്നായിരുന്നു ചോദ്യം.

ഈ ചോദ്യം വിവാദമായതിനു പിന്നാലെ ഏഷ്യന്‍ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെല്‍ട്രോണ്‍ രംഗത്തെത്തി.

എന്നാല്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ചോദ്യമെന്ന് വിമര്‍ശനം ഉയര്‍ന്നു. ചോദ്യം തയ്യാറാക്കാന്‍ ഏല്‍പിച്ചിരുന്ന വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ചോദ്യം ഉള്‍പ്പെടുത്തിയതെന്നും ആരോപണം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് കെല്‍ട്രോണ്‍ എം.ഡിയെ മാറ്റിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version