Connect with us

കേരളം

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവൻ വില 42,000 രൂപ കടന്നു. പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 20 മുതൽ തുടർച്ചയായ നാലു ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 41,880 ആയിരുന്നു പവൻ വില. ജനുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 40,360 രൂപ രേഖപ്പെടുത്തി.

2020 ആഗസ്റ്റിലാണ് മുമ്പ് സ്വർണവില സർവകാല റെക്കോഡായ 42,000 രൂപയിൽ എത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില. 50 വർഷത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63ലുമാണ്.

2020ൽ അന്താരാഷ്ട്ര സ്വർണ വില റെക്കോർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74ലുമായിരുന്നു. 1973ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220 രൂപയും. 190 മടങ്ങ് വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.

2023 ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജനുവരി 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ
ജനുവരി 2 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 40,360 രൂപ
ജനുവരി 3 – ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 40,360 രൂപ
ജനുവരി 4 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 40,880 രൂപ
ജനുവരി 5 – ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,040 രൂപ
ജനുവരി 6 – ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
ജനുവരി 7 – ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു. വിപണി വില 41,040  രൂപ
ജനുവരി 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,040   രൂപ
ജനുവരി 9 – ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,160 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,040 രൂപ
ജനുവരി 12 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 41,120 രൂപ
ജനുവരി 13 – ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 14 – ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു. വിപണി വില 41,600 രൂപ
ജനുവരി 15 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600   രൂപ
ജനുവരി 16 – ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,760 രൂപ
ജനുവരി 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760   രൂപ
ജനുവരി 18 –  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ജനുവരി 19 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600   രൂപ
ജനുവരി 20 –  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 41,880 രൂപ
ജനുവരി 21 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,800 രൂപ
ജനുവരി 22 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,800 രൂപ
ജനുവരി 23 –  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 41,880 രൂപ
ജനുവരി 24 –  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 42,160 രൂപ

കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19,000 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 1973ൽ 24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപയാണ് ഒരു കിലോഗ്രാം 24 കാരറ്റ് സ്വർണം ബാങ്കിൽ ലഭിക്കുന്നതിന് വേണ്ടി വരുന്നത്. 21000 ശതമാനമാണ് വില വർധനവാണിത്.

1971ലാണ് യു.എസ്. പ്രസിഡന്റ് നിക്സൺ പണപ്പെരുപ്പം തടയാനായി സ്വർണത്തിന് പകരമായി ഡോളറിനെ ലോക കറൻസിയായി പ്രഖ്യാപിക്കുന്നത്. ഒരു ഔൺസ് സ്വർണത്തിന് 35 ഡോളറിന് വില നിശ്ചയിച്ചത്. അന്ന് 55 മടങ്ങാണ് അന്താരാഷ്ട്ര വില വർധിച്ചത്. 16,500 ശതമാനത്തിലധികം വില വർധനവാണിത്.

പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വർണ വർധിക്കുന്നത്. വില വർധനവ് തുടരുമെന്ന സൂചനകളാണ് വരുന്നത്. 1960 -1970 ഡോളർ വരെ അന്താരാഷ്ട്ര വില എത്താമെന്നും അതിനിടെ ചെറിയ മാറ്റം വിലയിൽ വരാനും സാധ്യതയുണ്ടെന്നും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്‍റ്സ് അസാേസിയേഷൻ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240626 093223.jpg 20240626 093223.jpg
കേരളം26 mins ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 65-ാം പിറന്നാള്‍

ksrtcscool.jpeg ksrtcscool.jpeg
കേരളം2 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

20240625 204959.jpg 20240625 204959.jpg
കേരളം13 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

supplyco gj.jpg supplyco gj.jpg
കേരളം14 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

idukki rain.jpeg idukki rain.jpeg
കേരളം15 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

1719308373268.jpg 1719308373268.jpg
കേരളം18 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

tvkid.webp tvkid.webp
കേരളം19 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

barbar.jpeg barbar.jpeg
കേരളം21 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

feverkerala.jpeg feverkerala.jpeg
കേരളം22 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

20240624 101651.jpg 20240624 101651.jpg
കേരളം2 days ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

വിനോദം

പ്രവാസി വാർത്തകൾ