ദേശീയം
കർണാടകയിൽ 9,10 ക്ലാസുകൾ ഇന്നു പുനരാരംഭിക്കും; ഹിജാബ് വിഷയത്തിൽ കർശന നടപടി
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് അടച്ച 9,10 ക്ലാസുകൾ കർണാടക ഇന്നു പുനരാരംഭിക്കും. ഹൈസ്കൂളുകൾ തുറന്ന ശേഷമുള്ള സാഹചര്യം വിലയിരുത്തി പ്രീ യൂണിവേഴ്സിറ്റി, ഡിഗ്രി കോളജുകൾ തുറക്കുന്ന കാര്യം തീരുമാനിക്കും.
ഹിജാബ് വിഷയം വീണ്ടും പെരുപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുന്നറിയിപ്പ് നൽകി. ഹിജാബ് നിരോധനത്തിനെതിരായ ഹരജികളില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികളാണ് ഹരജി നല്‍കിയിരിക്കുന്നത്.
കോടതി വാദം കേള്‍ക്കുന്നതിന് മുന്നോടിയായി, ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഫെബ്രുവരി 19 വരെ ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനം ഏര്‍പ്പെടുത്തി.