Connect with us

കേരളം

ഈസ്റ്ററിന് കേരളത്തിലേക്ക് കൂടുതല്‍ ബസുകളുമായി കർണാടക ആർടിസി

Published

on

ഈസ്റ്ററിനോട് അനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് കൂടുതൽ ബസ്സുകൾ ഏർപ്പെടുത്തി. ഏപ്രിൽ അഞ്ച്, ആറ് തീയതികളിലായി 12 അധിക ബസ്സുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തേക്ക് അഞ്ചും ആറും തീയതികളിൽ മൈസുരുവിൽ നിന്നും ബെംഗളുരുവിൽ നിന്നും ഓരോ ബസ്സുകൾ വീതം ഓടിക്കും. കോട്ടയത്തേക്ക് ബെംഗളുരുവിൽ നിന്ന് അഞ്ചിന് രണ്ട് ബസ്സുകളും ആറിന് ഒരും ബസ്സും ഏർപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട്ടേക്ക് അഞ്ചും ആറും തീയതികളിൽ ബെംഗളുരുവിൽ നിന്ന് ഓരോ ബസ് വീതമുണ്ടാകും. തൃശ്ശൂരേക്ക് അഞ്ചാം തീയതി ഒരു ബസ്സും ആറാം തീയതി രണ്ട് ബസ്സുകളും ഉണ്ട്. ഇവയെല്ലാം ഐരാവത് ക്ലബ് ക്ലാസ് ബസ്സുകളായിരിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ നവരാത്രി ദസറ അവധി സമയത്ത് കേരളത്തിലേക്ക് അടക്കമുള്ള അന്തര്‍ സംസ്ഥാന യാത്രകളില്‍ നിന്ന് കര്‍ണാടക ആര്‍ടിസിക്ക് വന്‍ ലാഭമുണ്ടായിരുന്നു. 22 കോടിയുടെ വരുമാനമാണ് കര്‍ണാടക ആര്‍ടിസിക്ക് ലഭിച്ചതെന്നാണ് പുറത്ത് വന്ന കണക്കുകളില്‍ നിന്ന് വ്യക്തമായത്.

ഇതിന് പിന്നാലെ ലാഭകരമായ കേരള റൂട്ടിലേക്ക് കൂടുതല്‍ വോള്‍വോ ബസുകള്‍ അനുവദിക്കുന്ന കാര്യം കര്‍ണാടക ആര്‍ടിസിയില്‍ ചര്‍ച്ചയായിരുന്നു. കേരള ആര്‍ടിസികളിലെ ഫ്ലക്സി നിരക്ക് യാത്രക്കാരെ കര്‍ണാടക ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ടിക്കറ്റ് ബുക്കിങ്ങിന് സീസണ്‍ ഓഫര്‍ വരെ നല്കിയാണ് കര്‍ണാടക ആര്‍ടിസി യാത്രക്കാരെ ഉറപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം5 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം7 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം8 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം9 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version