കേരളം
കെ സ്വിഫ്റ്റ്; കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ നിമയനടപടിയ്‌ക്കൊരുങ്ങുന്നു, തിങ്കളാഴ്ച പണിമുടക്ക്
കെഎസ്‌ആര്‍ടിസി ഭാഗമായി കെസ്വിഫ്റ്റ് എന്ന പേരില്‍ സ്വതന്ത്ര കമ്ബനി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂണിയനുകള്‍ നിയമ നടപടിക്കൊരുങ്ങുന്നു. ടിഡിഎഫും കെഎസ്ടി എംപ്ലോയീസ് സംഘും ആണ് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഇരു സംഘടനകളും തിങ്കളാഴ്ച പണിമുടക്കിന് നോട്ടീസ് നല്‍കി. പണിമുടക്കിനു ശേഷം സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന ആലോചനയിലേക്ക് കടക്കുകയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നോരത്തെ തൊഴിലാളി യൂണിയമുകളുമായി നടത്തിയ ചര്‍ച്ചയില്‍ കെ സ്വിഫ്റ്റ് കമ്ബനി രൂപീകരണം, കെഎസ്‌ആര്‍ടിസിയുടെ സ്ഥലം വാടകയ്ക്ക് കൊടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ യൂണിയനുകളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു.
അതേസമയം യൂണിയനുകളുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കും ഗതാഗത മന്ത്രി എകെ ശശീന്ദ്രനും യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സഹകരണ മേഖലയില്‍ സ്ഥാപനം തുടങ്ങാമെന്ന ആശയത്തിലേക്കും എത്തിയത്. എന്നാല്‍ യൂണിയനുകള്‍ സ്വീകരിച്ചിരുന്നില്ല. പിന്നീട് ചര്‍ച്ചകള്‍ നടത്താതെ തന്നെ കെ സ്വിഫ്റ്റ് രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.
ഇതിനെതുടര്‍ന്നാണ് യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. പത്തുവര്‍ഷം നിഷേധിക്കപ്പെട്ട ശമ്ബള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കുക, കെഎസ്‌ആര്‍ടിസിയെ വെട്ടിമുറിച്ച് കമ്ബനിയാക്കി സഹകരണ സംഘങ്ങള്‍ക്ക് അടിയറ വയ്ക്കുന്ന സര്‍ക്കാര്‍ നയത്തില്‍ നിന്നും പിന്മാറുക, കെഎസ്‌ആര്‍ടിസിയിലെ 100 കോടി ഉള്‍പ്പെടെയുള്ള എല്ലാ അഴിമതികളും പൊലീസ് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുക, കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പിരിച്ചുവിട്ട ജീവനക്കാരെ കെഎസ്‌ആര്‍ടിസിയിലോ കെയുആര്‍ടിസിയിലോ സ്ഥിരപ്പെടുത്തുക, അടിയന്തരമായി ആശ്രിത നിയമനം നല്‍കുക, പൊതുഗതാഗതം സേവന മേഖലയായി പരിഗണിച്ച് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക എന്നീ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് യൂണിയനുകളുടെ പണിമുടക്ക്.