Connect with us

കേരളം

ജെസ്നക്കേസ്: സംസ്ഥാനത്തിന്റെ നിഹകരണവും രാഷ്ട്രീയക്കളിയും; സിബിഐക്ക് ആശങ്ക; കേസ് ലഭിക്കുന്നത് പല അന്വേഷണങ്ങള്‍ കഴിഞ്ഞ്

Published

on

e6d9c358e6f6b948fb315f0198fcff8d4ac167160a0662e181bd5275666655ec

കേരളത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിബിഐ നേരിടുന്നത് പല തരത്തിലുള്ള പ്രതിസന്ധികള്‍. സിബിഐ അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം, കൈമാറുമ്ബോഴുള്ള കേസുകളുടെ അവസ്ഥ, സംസ്ഥാന സര്‍ക്കാരുകളുടെ നിസഹകരണം എന്നിവയടക്കം ഒട്ടേറെ പ്രശ്‌നങ്ങളാണ്.

കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷിക്കാന്‍ ഉത്തരവിട്ട ജെസ്ന തിരോധാന കേസിന്റെ കാര്യത്തിലും ഇതെല്ലാം ബാധകമാണ്, വാളയാര്‍ കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കുമോയെന്ന് പത്തു ദിവസത്തിനകം അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

സിബിഐ പ്രത്യേക അന്വേഷണ ഏജന്‍സിയാണ്. സങ്കീര്‍ണമായ കേസുകള്‍ അന്വേഷിക്കാന്‍ ദല്‍ഹി കേന്ദ്രമായി നിയോഗിക്കപ്പെട്ടിരുന്ന ഏജന്‍സിക്ക് ഇപ്പോള്‍ ഒരോ സംസ്ഥാനത്തും കേസുകള്‍ ഏറെയാണ്. കേരളത്തില്‍ മാത്രം അമ്ബതോളം കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഹൈക്കോടതിയിലും പുറത്തുമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൂറിലേറെ അപേക്ഷകളോ ഹര്‍ജികളോ നിവേദനങ്ങളോ ഉണ്ട്.

സിബിഐക്ക് അതിനു തക്ക തോതില്‍ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ല. സംസ്ഥാന സര്‍വീസില്‍നിന്ന് താല്‍ക്കാലിക ജീവനക്കാരായി നിയോഗിക്കപ്പെടുന്നവരുമുണ്ട്. അതിനാല്‍ രാഷ്ട്രീയ ഭിന്നതയും ഉടലെടുക്കാറുണ്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിലെ പോരായ്മയെ തുടര്‍ന്നാണ് കേസുകള്‍ സിബിഐയെ ഏല്‍പ്പിക്കുന്നത്. അതിനാല്‍, ഈഗോ പ്രശ്നങ്ങളും തൊഴിലാളി സംഘടനാ രാഷ്ട്രീയം പോലും കേസന്വേഷണത്തെ ബാധിക്കാം.
സിബിഐ കേന്ദ്ര ഏജന്‍സി ആയതിനാല്‍ സംസ്ഥാനങ്ങളിലെ കേസുകള്‍ അവര്‍ അന്വേഷിക്കുന്നതിനോട് വിയോജിപ്പുകളുണ്ട്. അടുത്തിടെ അത് വര്‍ധിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇതിന് പ്രത്യേക ഉത്തരവിറക്കി സിബിഐയെ വിലക്കി. വിലക്കു മറികടന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അന്വേഷണത്തിനിറങ്ങുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കും. ലൈഫ് മിഷന്‍ കേസിലെ സര്‍ക്കാര്‍ നിലപാടുകള്‍ ഉദാഹരണമാണ്. ഇത് അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയ്ക്കും വെല്ലുവിളിയാകും.

സിസ്റ്റര്‍ അഭയക്കേസിലെ അന്വേഷണവും പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതും സിബിഐയുടെ വിശ്വാസ്യത പല മടങ്ങ് കൂട്ടിയിരുന്നു. എങ്കിലും അടിസ്ഥാന പ്രശ്‌നങ്ങളുണ്ട്. ജെസ്നക്കേസിലും ഇത് ബാധകമാണ്. 2018 ല്‍ പെണ്‍കുട്ടിയെ കാണാതായ കേസ് 2021 ലാണ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷിക്കുന്നതിന് എതിരായിരുന്നു. പോലീസ് അന്വേഷിച്ച്‌ തെളിവുകള്‍ ശേഖരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്ത കേസാണ്. രാഷ്ട്രീയമായും ‘സെന്‍സിറ്റീവ്’. വളരെ വൈകി സിബിഐക്ക് കേസുകള്‍ കൈമാറുന്നത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.

ഈ ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയില്‍ പരിഗണനയ്ക്ക് വരുന്ന, പിണറായി വിജയന്‍ പ്രതിയായിരുന്ന എസ്‌എന്‍സി-ലാവ്ലിന്‍ അഴിമതിക്കേസ്. സിഎജി കണ്ടെത്തിയ അഴിമതിയാണ്. അത് ആരോപണമായി പുറത്തുവന്നത് 2001 ലും. 2003ലാണ് വിജിലന്‍സ് അന്വേഷിച്ചത്. സിബിഐയുടെ കൈയിലെത്തിയത് 2007 ലെ ഹൈക്കോടതി വിധിയിലൂടെ. അതിനകം പല തരത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. കേസില്‍ സിബിഐ കണ്ടെത്തി സമര്‍പ്പിച്ച പല തെളിവുകളും സൂക്ഷ്മ പരിശോധന നടത്താതെ വിധി പറഞ്ഞതിനെതിരേയാണ് സിബിഐ സുപ്രീംകോടതിയില്‍ ‘പോരടിക്കു’ന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version