Connect with us

കേരളം

ജെഇഇ മെയ്ന്‍ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, മാര്‍ഗനിര്‍ദേശങ്ങള്‍

Published

on

ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന ജെഇഇ മെയ്ന്‍ ആദ്യ ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ചത്തെ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്. ബുധനാഴ്ച നടക്കുന്ന പരീക്ഷയുടെ അഡ്മിന്‍ കാര്‍ഡ് ഉടന്‍ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

jeemain.nta.nic.inല്‍ കയറി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ബിരുദതലത്തിലുള്ള സാങ്കേതികവിദ്യ പഠനത്തിന് രാജ്യമൊട്ടാകെയുള്ള വിവിധ കോളജുകളില്‍ പ്രവേശനത്തിനാണ് ജെഇഇ മെയ്ന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്. ജനുവരി 24 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് ആദ്യ ഘട്ട പരീക്ഷ.

പരീക്ഷയുടെ ഭാഗമായി എന്‍ടിഎ മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ അനുസരിച്ച് മാത്രമേ പരീക്ഷാഹാളില്‍ കയറാനും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനും പാടുള്ളൂ.പരീക്ഷാഹാളില്‍ സഹവിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ പാടില്ല. അത്തരത്തില്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മതപരമായി ബന്ധപ്പെട്ട് ഏതെങ്കിലും വേഷം ധരിച്ചാല്‍ നിര്‍ദിഷ്ട സമയത്ത് തന്നെ പരീക്ഷാഹാളില്‍ എത്തണം. പരിശോധനയ്ക്ക് വിധേമാകേണ്ടതുണ്ട് എന്ന കാരണത്താലാണ് നിര്‍ദിഷ്ട സമയത്ത് തന്നെ പരീക്ഷാഹാളില്‍ എത്തണമെന്ന് നിര്‍ദേശിക്കുന്നത്.

അഡ്മിറ്റ് കാര്‍ഡ് പ്രസ്തുത അളവില്‍ പ്രിന്റ് ചെയ്തതാണ് എന്ന് ഉറപ്പാക്കണം. അഡ്മിറ്റ് കാര്‍ഡ് വ്യക്തമായിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ്, അപേക്ഷയില്‍ ഉപയോഗിച്ച അതേ ഫോട്ടോയുടെ പകര്‍പ്പ്, ബാള്‍പോയിന്റ് പേന തുടങ്ങിയവ കൊണ്ടുവരണം.

റഫ് വര്‍ക്കിന് പേന്‍, പെന്‍സില്‍, ബ്ലാങ്ക് പേപ്പര്‍ എന്നിവ പരീക്ഷാഹാളില്‍ അനുവദിക്കും. സുതാര്യമായ വെള്ളക്കുപ്പി, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയും അനുവദിക്കും. പ്രമേഹ രോഗികള്‍ക്ക് ടാബ് ലൈറ്റ് അല്ലെങ്കില്‍ പഴങ്ങള്‍ ഹാളില്‍ കയറ്റാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version