Connect with us

Uncategorized

ജയേഷ് വധക്കേസ്: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴ

Published

on

ആലപ്പുഴ കൈനകരി ജയേഷ് വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടാം പ്രതി സാജന്‍, മൂന്നാം പ്രതി നന്ദു, ജനീഷ് എന്നിവര്‍ക്ക് ജീവപര്യന്തവും 1 ലക്ഷം രൂപവീതം പിഴ വിധിച്ചു. ആലപ്പുഴ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ 9,10 പ്രതികളായ സന്തോഷ്, കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 2 വര്‍ഷം തടവും അര ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ഒന്നാം പ്രതി പുന്നമട അഭിലാഷ് കഴിഞ്ഞ ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു.

കൈനകരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ജയേഷ് ഭവനത്തില്‍ രാജുവിന്റെ മകന്‍ ജയേഷിനെ (26) കൊലപ്പെടുത്തിയ കേസില്‍ 10 പേരെയാണ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു മുതല്‍ എട്ടുവരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

2014 മാര്‍ച്ച് 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വീട് അടിച്ചുതകര്‍ത്തശേഷം പ്രാണരക്ഷാര്‍ത്ഥം ഓടിയ ജയേഷിനെ മാതാപിതാക്കളുടെയും ഭാര്യയുടേയും കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

കേസില്‍ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ കോടതി പരിസരത്ത് ഗുണ്ടാസംഘാംഗങ്ങള്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതികള്‍ പ്രോസിക്യൂഷനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ഗുണ്ടാംസംഘങ്ങളെ വിരട്ടിയോടിച്ചു. കോടതി പരിസരത്ത് പൊലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version