Connect with us

കേരളം

കൊവിഡ് രണ്ടാം തരംഗം; കേരളത്തിന് സൗജന്യ ഓക്‌സിജന്‍ സഹായവുമായി ഐഎസ്‌ആര്‍ഒ

industrial oxygen

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായഹസ്തവുമായി ഐഎസ്‌ആര്‍ഒ. കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഐഎസ്‌ആര്‍ഒ സൗജന്യമായി നല്‍കി. ക്രയോജനിക് എന്‍ജിനായി ഉല്‍പാദിപ്പിക്കുന്ന മേന്മയേറിയ ലിക്വിഡ് ഓക്‌സിജനാണ് തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍നിന്ന് കേരളത്തിലെത്തിച്ചത്.

ഓക്‌സിജന്‍ സഹായം അഭ്യര്‍ഥിച്ച്‌ ചീഫ് സെക്രട്ടറി ഐഎസ്‌ആര്‍ഒ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം.ആഴ്ചയില്‍ 12 ടണ്‍ ഓക്‌സിജന്‍ എത്തിക്കാമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചിട്ടുണ്ട്. പ്രത്യേക ടാങ്കറുകളിലാണ് ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കുന്നത്. റോക്കറ്റ് ലോഞ്ചിംഗ് ഇല്ലാത്തതിനാല്‍ മഹേന്ദ്രഗിരിയിലെ ഓക്‌സിജന്‍ പ്ലാന്റ് അടച്ചിട്ടിരുന്നു.

എന്നാല്‍ ഓക്‌സിജന്‍ പ്രതിസന്ധി വന്നതോടെ പ്ലാന്റ് തുറന്ന് ഓക്‌സിജന്‍ ഉത്പാദനം പുനരാരംഭിക്കുകയായിരുന്നു. മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ ഓക്‌സിജന്‍ പുറത്തു കൊടുക്കാന്‍ അനുമതിയില്ല. കൊവിഡ് ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ എന്ന് ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണ് സൗജന്യമായി ഓക്‌സിജന്‍ നല്‍കി തുടങ്ങിയത്.

ക്രയോജനിക് എന്‍ജിന് ഉപയോഗിക്കുന്ന ലിക്വിഡ് ഓക്‌സിജനു മെഡിക്കല്‍ ഓക്‌സിജനേക്കാള്‍ ശുദ്ധി കൂടുതലാണ്. ഓക്‌സിജന്‍ ഇതിനായി 100 ഡിഗ്രിക്ക് താഴെ തണുപ്പിച്ചാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിനും ഈ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍ നൽകി വരുന്നുണ്ട്.

അതേസമയം കൊവിഡ് അതിരൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതവും നിരോധിച്ചിട്ടുണ്ട്. കൊവിഡിന്റെ ഒന്നാംതരംഗത്തില്‍ സംസ്ഥാനത്ത് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം57 mins ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 hour ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം17 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം19 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം20 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം21 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം23 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം1 day ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version