Connect with us

ആരോഗ്യം

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതവും പ്രത്യാഘാതമില്ലാത്തതുമെന്ന് അന്താരാഷ്‌ട്ര മെഡിക്കല്‍ പ്രസിദ്ധീകരണം

Published

on

F1.large

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണെന്ന് തെളിഞ്ഞതായി രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെ‌റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ ഈ വിവരമുള‌ളത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗത്തിനായി ജനുവരി മാസത്തിലാണ് കൊവാക്‌സിന് രാജ്യത്ത് അനുമതി നല്‍കിയത്.

രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെ വിലയിരുത്തി വാക്‌സിന്റെ ഫലപ്രാപ്‌തി മനസ്സിലാക്കാനാകില്ലെന്നും എന്നാല്‍ വാക്‌സിന്‍ സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതുമാണെന്ന് ലാന്‍സെ‌റ്റ് അറിയിച്ചു. കൊവാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് വളരെ നല്ല വാര്‍ത്തയാണെന്ന് അമേരിക്കയിലെ വിവിധ സര്‍വകലാശാല സാംക്രമിക രോഗ പഠന വിഭാഗ മേധാവികള്‍ പ്രതികരിച്ചു. കൊവാക്‌സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങളെക്കാള്‍ മികച്ചതാണ് രണ്ടാംഘട്ട പരീക്ഷണ ഫലങ്ങളെന്ന് ലാന്‍സെ‌റ്റ് അധികൃതര്‍ പറയുന്നു.

12 മുതല്‍ 18 വയസുവരെയുള‌ളവരിലും 55 നും 65നുമിടയില്‍ പ്രായമുള‌ളവരിലുമാണ് പഠനം നടത്തിയത്. കുട്ടികളിലും 65 വയസിന് മുകളിലുള‌ള പ്രായമായവരിലും വാക്‌സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്നും ലാന്‍സെ‌റ്റ് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച്‌ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊവാക്‌സിന്‍ സ്വീകരിച്ച്‌ ജനങ്ങളില്‍ കൊവാക്‌സിനെ കുറിച്ചുള‌ള ആശങ്കകള്‍ അക‌റ്റാന്‍ മുന്നോട്ട് വന്നിരുന്നു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലം പുറത്തുവന്നപ്പോള്‍ 81 ശതമാനം ഫലപ്രദമാണെന്നാണ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പറയുന്നത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള‌ളു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം9 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം11 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം15 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം15 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version