Connect with us

ദേശീയം

കേന്ദ്ര ബജറ്റ്; ഇടത്തരക്കാർക്ക് വലിയ ആശ്വാസമെന്ന് ധനമന്ത്രി; പുതിയ സ്‌കീമില്‍ ആദായനികുതിയിൽ ഇളവ്; 7 ലക്ഷം രൂപ വരെ നികുതി ഇല്ല

Published

on

ആദായ നികുതിയിൽ ഇളവ് ഉൾപ്പെടെ, നിർണായ പ്രഖ്യാനപങ്ങളുമായി ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. പുതിയ നികുതി സംവിധാനത്തില്‍ 7 ലക്ഷം വരെ നികുതിയില്ല. പുതിയ സംവിധാനമായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പഴയ നികുതി നിർണയരീതിയും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12–15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും.

15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി പറഞ്ഞു. സ്വര്‍ണം, വെള്ളി, വസ്ത്രം, കുട, സിഗരറ്റ് എന്നിവയുടെ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ:

പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. ∙ മൂന്നു ഘടകങ്ങളിലാണ് ഊന്നൽ. 1. പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ – യുവാക്കൾക്ക് മുൻഗണന, 2. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ, 2. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ. ∙ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം. ∙ 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.

ബജറ്റ് മുൻഗണനകൾ: 1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കൽ, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം, കാർഷിക സ്റ്റാർട്ടപ്പ് ഫണ്ട്. ‍∙ 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്. ∙ മത്സ്യമേഖലയ്ക്ക് 6,000 കോടി. ∙ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപപദ്ധതി. ∙ ഇ-കോടതികള്‍ തുടങ്ങാന്‍ 7,000 കോടി രൂപ. കോംപൗണ്ടഡ് റബർ തീരുവ കൂട്ടി. ∙ ആദായനികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം 7 ലക്ഷം രൂപ വരെ നികുതി ഇല്ല. ∙ ആദായനികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം 7 ലക്ഷം രൂപ വരെ നികുതി ഇല്ല. പുതിയ രീതി തിരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം വരെ നികുതി നൽകേണ്ട. ∙ നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12–15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി. ∙ ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല.

സ്വര്‍ണം, വെള്ളി, വസ്ത്രം, കുട വില കൂടും. ∙ അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകൾ (സപ്തർഷികൾ മാർഗദർശികൾ): 1. എല്ലാവരെയും ഉൾക്കൊണ്ട് വികസനം, 2. കാർഷിക വികസനം, 3. യുവജനക്ഷേമം, 4. സാമ്പത്തിക സ്ഥിരത, 5. ലക്ഷ്യം നേടൽ, 6. അടിസ്ഥാന സൗകര്യം. 7. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ. ∙ വൈദ്യശാസ്ത്ര മേഖലയിൽ നൈപുണ്യ വികസന പദ്ധതി. ∙ ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമാർജന പദ്ധതി. ∙ 10 ലക്ഷം േകാടി രൂപയുടെ മൂലധന നിക്ഷേപം. ∙ വിദ്യാർഥികൾക്ക് ദേശീയ ഡിജിറ്റൽ ലൈബ്രറി. ∙ 157 പുതിയ നഴ്സിങ് കോളജുകൾ. ∙ പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും. ∙ റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ. ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും. ∙ 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 38,300 അധ്യാപകരെ നിയമിക്കും. ∙ 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി. ∙ പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ.

∙ പ്രാഥമിക സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ. ∙ സംസ്ഥാനങ്ങൾക്ക് പഞ്ചായത്തുകളിൽ ലൈബ്രറി തുടങ്ങാൻ സഹായം. ∙ സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശരഹിത വായ്പ. ∙ 2023–24 സാമ്പത്തിക വർഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. മുൻ വർഷത്തേക്കാവ്‍ 33 ശതമാനം അധികം. ജിഡിപിയുടെ 3.3 ശതമാനം. ∙ എല്ലാ നഗരങ്ങളിലും അഴുക്കുചാൽ വൃത്തിയാക്കാൻ സംവിധാനം. ∙ നഗര വികസനത്തിന് പണം കണ്ടെത്താൻ മുൻസിപ്പൽ ബോണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി മൂന്നു കേന്ദ്രങ്ങൾ. ∙ 5 ജി ആപ്പുകൾ വികസിപ്പിക്കാൻ എൻജിനീയറിങ് കോളജുകളിൽ 100 ലാബുകൾ. ∙ പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി. ∙ പിഎം ആവാസ് യോജന അടങ്കൽ 66 ശതമാനം വർധിപ്പിച്ചു. ∙ എല്ലാ സർക്കാർ ഏജൻസികളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും. ∙ ബിസിനസ് തുടങ്ങാൻ ഇരുപതോളം വ്യത്യസ്ത ഐഡികൾ. ∙ ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക വികസനത്തിന് 15,000 കോടി രൂപ. ∙ ഗോബർധൻ പദ്ധതിക്ക് 10,000 കോടി രൂപ. ഗോബർധൻ പദ്ധതിയിൽ 200 ബയോഗ്യാസ് പ്ലാന്റുകൾ. 75 എണ്ണം നഗരങ്ങളിൽ. 300 ക്ലസ്റ്റർ അധിഷ്ഠിത പ്ലാന്റുകളും സ്ഥാപിക്കും. ∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതി. കാലാവധി രണ്ടു വർഷം. 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം പലിശ. ∙ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പരിധി 15 ലക്ഷത്തിൽനിന്ന് 30 ലക്ഷമാക്കി. മാസവരുമാനമുള്ളവർക്കുള്ള നിക്ഷേപ പരിധി 4.5 ലക്ഷത്തിൽനിന്ന് 9 ലക്ഷമാക്കി. ജോയിന്റ് അക്കൗണ്ടുകൾക്കുള്ള നിക്ഷേപ പരിധി 9 ലക്ഷത്തിൽനിന്ന് 15 ലക്ഷമാക്കി. ∙ കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ ലെൻസ്, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍, മെഥനോൾ, അസറ്റിക് ആസിഡ്, ഉരുക്ക് ഉൽപനങ്ങൾക്കുള്ള ആന്റി ഡംപിങ് എന്നിവയുടെ തീരുവ കുറച്ചു. വില കുറയും. ∙ മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവയും കുറച്ചു. ∙ വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്. ∙ സിഗരറ്റിന് വിലകൂടും. ∙ കൃത്രിമ ആഭരണ ഇറക്കുമതിക്ക് കിലോയ്ക്ക് 400 രൂപ തീരുവ. ∙ കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ