Covid 19
മൂന്ന് മാസത്തിനുളളില്‍ നൂറ് കോടി ഡോസ്: കോവിഡ് വാക്സിന് കയറ്റുമതി അടുത്ത മാസം മുതല്‍
അടുത്തമാസം മുതല്‍ കോവിഡ് വാക്സിന് കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ വാക്സിന് വിതരണത്തിനുള്ള മുന്‍ഗണന തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായ ഇന്ത്യ രാജ്യത്ത് കോവിഡ് തരംഗം രൂക്ഷമായതിന് പിന്നാലെ സൗഹൃദരാജ്യങ്ങളിലേക്കുള്ള വാക്സിന് കയറ്റുമതി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. അടുത്തമാസത്തോടെ ഇത് വീണ്ടും പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഡിസംബറോടെ വാക്സിന് നല്‍കാനാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അടുത്ത മാസം 30 കോടി ഡോസ് വാക്സിന് ലഭ്യമാകും. അടുത്ത മൂന്ന് മാസത്തോടെ നൂറ് കോടിയലധികം ഡോസ് വാക്സിന് ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.