ദേശീയം
ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളില്‍ 22ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ഐ.ക്യുഎയര്‍ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോര്‍ട്ട്, 2020’ പ്രകാരമാണ് ഇന്ത്യ അന്തരീക്ഷ മാലിന്യത്തില്‍ ഏറ്റവും മുന്നിലുള്ളത്.
ചൈനയിലെ സിന്‍ജിയാങ് ആണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. യു.പി നഗരമായ ഗാസിയാബാദാണ് രണ്ടാമത്.
ഇന്ത്യന്‍ പട്ടണങ്ങളായ ബുലന്ദ്ശഹര്‍, ബിസ്റഖ് ജലാല്‍പൂര്‍, നോയ്ഡ, ഗ്രേറ്റര്‍ നോയ്ഡ, കാണ്‍പൂര്‍, ലഖ്നോ, ഭിവാരി എന്നിവയാണ് പിറകിലുള്ളത്. തലസ്ഥാന നഗരമായ ഡല്‍ഹി 10ാം സ്ഥാനത്താണ്.
ഉത്തര്‍ പ്രദേശില്‍ മാത്രം 10 പട്ടണങ്ങള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മീററ്റ്, ആഗ്ര, മുസഫര്‍ നഗര്‍, ഫരീദാബാദ്, ജിന്‍ഡ്, ഹിസാര്‍, ഫതഹാബാദ്, ബന്ദ്വാരി, ഗുരുഗ്രാം, യമുന നഗര്‍, രോഹ്തക്, ധരുഹെര, തുടങ്ങിയവയാണ് പട്ടികയിലെ മറ്റുള്ളവ.