ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കൊവിഡ് രോഗികൾ; 390 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേരാണ് രോഗബാധിതര്‍. 390 പേര്‍ മരിച്ചു. മുന്‍ ദിവസത്തെക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 13.7 ശതമാനം കുറവാണ്. ഇതില്‍ 19,325 കേരളത്തിലാണ്.
38,945 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്.ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,34,48,163 ആയി. രോഗമുക്തരായവരുടെ എണ്ണം 3,26,71,167 ആണ്. രാജ്യത്ത് ഇതുവരെ മരിച്ചത് 4,44,838 ആണ്.
രാജ്യത്ത് വാക്‌സിന്‍ കൊടുത്തവരുടെ എണ്ണം 80 കോടി കടന്നു. ഇന്നലെ മാത്രം 85,42,732 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് വാക്സിനേഷൻ നിലവിലെ വേഗതയിൽ പോയാൽ ജനുവരിയോടെ പൂർത്തിയാക്കാനാകുമെന്ന് കണക്കുകൾ.
ആദ്യ ഡോസ് വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി വേണമെന്നാണ് വിദഗ്ധരുടെ കണക്ക്. സ്വകാര്യ മേഖലയിലെ വാക്സിനേഷന്‍റെ കൂടി വേഗം വർധിച്ചാൽ കണക്കുകൂട്ടിയതിലും വേഗത്തിൽ ലക്ഷ്യത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ.