ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പേര്‍ക്ക് കൊവിഡ്; 354 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 41,280 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.354 പേര്‍ മരിച്ചു.
ഇതോടെ ആകെ മരണം 1,62,468 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,21,49,335 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,14,34,301 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,52,566 പേരാണ് ചികിത്സയിലുള്ളത്.
ഇതുവരെയായി 6,30,54,353 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മഹാരാഷ്ട്രയില്‍ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളും.
അതേസമയം രാജ്യത്ത് കൊവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു . ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ മോശമാകാനുള്ള സാധ്യതകള്‍ നിലവിലുണ്ട്.
രോഗവ്യാപനം തടയാനും ജീവന്‍ സംരക്ഷിക്കാനുമുള്ള നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.വൈറസ് ഇപ്പോഴും സജീവമാണെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡിനെ നിയന്ത്രിക്കാനായെന്ന് വിചാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ അവ വ്യാപിച്ച് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.