ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 33,376 കൊവിഡ് രോഗികൾ, 308 മരണം
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 308 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. 32,198 പേർ രോഗമുക്തരായി. നിലവില്‍ 3,90,646 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്ത്യയിലെ ആകെ കോവിഡ് മരണം 4,42,009 ആയി ഉയര്‍ന്നു.
ഇന്നലെ 33,376 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3,31,74,954 ആയി. 3,23,42,299പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 72,37,84,586 വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 46.29 ലക്ഷം പേർ മരണമടഞ്ഞു.നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പേർക്കാണ് യുഎസിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി പതിനേഴ് ലക്ഷമായി ഉയർന്നു. 6.76 ലക്ഷം പേർ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേർ രോഗമുക്തി നേടി.