Uncategorized
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 32 മരണം; 2,927 പേര്‍ക്ക് കോവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 2,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,552 പേര്‍ക്കാണ് രോഗ മുക്തി. 24 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു. ആകെ മരണം 523654 ആയി.നിലവില്‍ 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേര്‍ക്കാണ് ആകെ രോഗമുക്തി. പ്രതിദിന രോഗ ബാധിതരുടെ എണ്ണം 58 ശതമാനമായി. രാജ്യത്ത് ഇതുവരെയായി 188.19 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.
അതേസമയം കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നതിനാല്‍ യോഗത്തിന് ഏറെ പ്രധാന്യമുണ്ട്. കോവിഡ് കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.