ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കൊവിഡ്; 416 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 416 പേർ കൂടി കൊവിഡ് മൂലം മരണപെട്ടു. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 4,20,967 ആയി.
നിലവിൽ 4,11,189 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,05,79,106 പേർ ഇത് വരെ രോഗമുക്തി നേടി കഴിഞ്ഞു. അതേസമയം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ശതമാനമായി ഉയർന്നിട്ടുണ്ട്.
34 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയരുന്നത്. എറ്റവും കൂടുതൽ പ്രതിദിന കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തത് കേരളം തന്നെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഗോവയിൽ കർഫ്യൂ ആഗസ്റ്റ് രണ്ട് വരെ നീട്ടി.
മേയ് 9നാണ് ഗോവയിൽ സംസ്ഥാന വ്യാപക കർഫ്യൂ ഏർപ്പെടുത്തിയത്. അതേ സമയം പഞ്ചാബ് കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ സ്കൂൾ തുറന്ന് അധ്യയനം തുടങ്ങുകയാണ്.