ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 43,263 പേര്‍ക്ക് കോവിഡ് ; 338 മരണം
രാജ്യത്തെ ഇന്നലെ 43,263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,196 കേസുകളും കേരളത്തിലാണ്. കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിലാകെ 13,067 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,41,749 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ 181 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,567 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,23,04,618 ആയി. നിലവില്‍ ചികില്‍സയിലുള്ളത് 3,93,614 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതുതായി 43,263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,31,39,981 ആയി. ഇന്നലെ 86,51,701 പേര്‍ക്കാണ് രാജ്യത്ത് വാക്സിന് നല്‍കിയത്. ഇതോടെ ആകെ വാക്സിനേഷന് 71,65,97,428 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 കോടി 33 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ലക്ഷമായി ഉയർന്നു. ഇന്നലെ ഒൻപതിനായിരത്തിലധികം പേരാണ് മരണമടഞ്ഞത്.നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത്. 6.71 ലക്ഷം പേരാണ് യുഎസിൽ മരണമടഞ്ഞത്. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.84 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.