ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് കോവിഡ്; 30 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 പേരാണ് മരിച്ചത്. നിലവില്‍ 16,522 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,22,223. 1,862 പേര്‍ക്കാണ് രോഗ മുക്തി. 98.75 ശതമാനമാണ് രോഗ മുക്തി നിരക്ക്. ഇതുവരെയായി 4,25,21,341 പേര് രോഗ മുക്തരായി. വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 1,87,71,95,781.
അതേ സമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകീട്ട് അഞ്ചുമണിയ്ക്കാണ് യോഗം. രാജ്യത്ത് കോവിഡ് രോഗബാധ വീണ്ടും ഉയരുന്നത് കണക്കിലെടുത്താണ് മന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
പ്രധാന വകുപ്പു മേധാവികള്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. നാലാം തരംഗം ഉണ്ടായാല്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. കോവിഡ് കണക്കുകള്‍ കേരളം കൈമാറുന്നില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ആക്ഷേപവും യോഗം വിലയിരുത്തും.