Covid 19
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ്; 369 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 369 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,41,411 ആയി. 39,114പേർ രോഗ മുക്തരുമായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ 25,772പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കൊവിഡ് വാക്സീൻ നൽകി. ഇതോടെ ആകെ വാക്സിനേഷൻ 70,75,43,018 ആയി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ നാൽപത്തിയാറ് ലക്ഷത്തോട് അടുത്തു. ഇന്നലെ മാത്രം 8,000ത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.
പത്തൊൻപത് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. യുഎസിൽ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു.6.69 ലക്ഷം പേർ മരണമടഞ്ഞു.