ദേശീയം
രാജ്യത്ത് ഇന്നലെ 12,249 പേർക്ക് വൈറസ് ബാധ; 13 മരണം
രാജ്യത്ത് ഇന്നലെ 12,249 പേർക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇരുപത്തിനാലു മണിക്കൂറിനിടെ 9, 862 പേർ രോഗമുക്തി നേടി. പതിമൂന്ന് പേർ മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 3.94 ശതമാനമാണ്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 81,687 രോഗികളാണുള്ളത്.
സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്ര, കേരളം, ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. ഡൽഹിയിൽ ഇന്നലെ 1,383 പേർക്കാണ് വൈറസ് ബാധ. മഹാരാഷ്ട്രയിൽ 3653ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1700 ഓളം പേർക്കാണ് രോഗം.
കേരളത്തിൽ ഇന്നലെ 4,224 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.7 പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 1,170 പേർക്കാണ് ജില്ലയിൽ രോഗം. തിരുവനന്തപുരത്ത് 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.