ദേശീയം
രാജ്യത്ത് ഇന്നലെ 30,000 കോവിഡ് രോഗികൾ; വാക്സിനേഷൻ 41 കോടി കടന്നു
രാജ്യത്ത് ഇന്നലെ 30,093 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 374 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 45,254 പേർ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 4,14,482 പേരാണ് മരിച്ചത്. നിലവിൽ 4,06,130 പേരാണ് ചികിത്സയിലുള്ളത്
വാക്സിനേഷൻ 41 കോടി കടന്നതായും കേന്ദ്രസർക്കാർ അറിയിച്ചു.
41,18,46,401 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.17 കോടിയായി. മഹാമാരിയിൽ നാൽപ്പത്തിയൊന്ന് ലക്ഷം പേർക്ക് ജീവൻ നഷ്‌ടമായപ്പോൾ 17.45 കോടി ആളുകൾ രോഗത്തിൽ നിന്ന് മുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. യുഎസിൽ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടി പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്.