ദേശീയം
രാജ്യത്ത് ഇന്നലെ 42,909 പേര്‍ക്ക് കോവിഡ് ; 380 മരണം
രാജ്യത്ത് ഇന്നലെ 42,909 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തിലാണ്. കേരളത്തില്‍ 29,836 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
അതേസമയം രോഗികളുടെ എണ്ണത്തില്‍ ഇന്നലത്തേതിനേക്കാള്‍ 4.7 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ ചികില്‍സയിലുള്ളത് 3,76,324 പേരാണ്. ഇന്നലെ 34,763 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,19,23,405 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി എഴുപത്തിരണ്ട് ലക്ഷം കടന്നു. 45 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,41,14,330 ആയി. നിലവിൽ ഒരു 18,585,501 ആക്ടീവ്കേസുകളാണ് ഉള്ളത്.
പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു.6.54 ലക്ഷം പേർ മരിച്ചു. മൂന്ന് കോടിയിലധികം പേർ രോഗമുക്തി നേടി.