ദേശീയം
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ 12,000 കടന്നു
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നു. ഇന്നലെ 12,213 പേര്‍ക്കാണ് വൈറസ് ബാധ. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇന്നലെ 7,624 പേര്‍ രോഗമുക്തി. 11 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 58,215 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആണ്.
മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലുമാണ് രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും. ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം 4,024 പേര്‍ക്കാണ് വൈറസ് ബാധ. പ്രതിദിനരോഗികളുടെ എണ്ണത്തില്‍ 36 ശതമാനമാണ് വര്‍ധന. മുംബൈയിലാണ് സംസ്ഥാനത്ത് കൂടുതല്‍ രോഗികളും. നഗരത്തില്‍ മാത്രം 2,293 പേര്‍ക്കാണ് വൈറസ് ബാധ.
കേരളത്തില്‍ ഇന്നലെ 3419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 16.32 ശതമാനമായാണ് ഉയര്‍ന്നത്.