ദേശീയം
രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 585 മരണം
രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,295 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 3,85,227 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. പുതുതായി 40,120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,21,17,826 ആയി.
ഇതുവരെ 3,13,02,345 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,30,254 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 57,31,574 ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ 52,95,82,956 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ടര കോടിയിലധികം പേർ രോഗമുക്തി നേടിയപ്പോൾ നാൽപ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് കാരണം ജീവൻ നഷ്‌ടമായി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റമില്ലാതെ തുടരുന്നത്. അമേരിക്കയിൽ മൂന്ന് കോടി എഴുപത്തി രണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.36 ലക്ഷം ആളുകൾക്ക് ജീവൻ നഷ്‌ടമായി.