Covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ്;118 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 118 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.49007 പേർ രോഗമുക്തി നേടി. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്.
4,31,315 പേരാണ് നിലവിൽ ചികിത്സയിലുള്ളത് 109 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 2020 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ 410784 പേർ ഇതുവരെ മരണത്തിന് കീഴടങ്ങി.38,14,67,646 പേരാണ് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എണ്‍പത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 40,48,863 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി നാല്പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേര് മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര് രോഗമുക്തി നേടി.