ദേശീയം
രാജ്യത്ത് കൊവിഡ് പ്രതിദിന രോഗകളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ; 2219 മരണം
രാജ്യത്ത് ആശ്വാസമായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ എത്തുന്നത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
24 മണിക്കൂറിനിടെ രാജ്യത്ത് 92,596 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,90,89,069 ആയി. 2219 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത് ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണം 3,53,528 ആയി.
ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 1,62,664 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 2,75,04,126 പേർ ഇതുവരെ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി 12,31,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. 23,90,58,360 പേർ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.