Covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 പേർക്ക് കൂടി കൊവിഡ്;930 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,733 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 930 പേരാണ് ഇന്നലെ മരിച്ചത്. തുടർച്ചയായി അമ്പതിനായിരത്തിൽ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം.
3,06,63,665 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഇതിൽ 4,04,211 പേർ മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 47,240 പേരാണ് കൊവിഡിൽ നിന്നും മുക്തി നേടിയത്. ഇതുവരെ 2,97,99,534 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 4,59,920 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളത്. 36,13,23,548 പേർ രാജ്യത്ത് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.