ദേശീയം
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 111 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് രേഖപ്പെടുത്തിയത്.
34,703 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 97.17ശതമാനമാണ് രോഗമുക്തി നിരക്ക്. 4,64,357 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയിലുള്ളത്. സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടി.പി.ആര്‍. കോവിഡ് മൂന്നാം തരംഗം അടുത്ത മാസം സംഭവിച്ചേക്കാമെന്നാണ് എസ്ബിഐയുടെ റിപ്പോർട്ട് പ്രവചിക്കുന്നത്.