ദേശീയം
രാജ്യത്ത് ഒന്നരലക്ഷം കടന്ന് പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,72,433 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,33,921ആയി. 1008 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയർന്നു. 10.99 ശതമാനമാണ് നിലവിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗബാധിതരുടെ എണ്ണത്തിൽ എട്ട് ശതമാനം വർദ്ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,59,107പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,97,70,414 ആയി. നിലവിൽ 95.14 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇതുവരെ 167.87 കോടിയിലധികം ഡോസ് കൊവിഡ് വാക്സിനുകളും നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 73.41 കോടി കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 15,69,449 ടെസ്റ്റുകളാണ് കഴിഞ്ഞ 24മണിക്കൂറിനിടെ നടത്തിയത്.